Friday, November 10, 2006


കാകോളം കുടിപ്പിക്കാന്‍ ആമിര്‍ഖാനും‍


ആമിര്‍ഖാനും ഇന്ത്യക്കാരുടെ ജലജന്യപ്രശ്നങ്ങളും തമ്മില്‍ അത്ഭുതകരമായ ബന്ധമുണ്ടെന്നാണ്‌ തോന്നുന്നത്‌.മുമ്പ്‌ ഒരിക്കല്‍ നര്‍മദാ ബചാവോ ആന്ദോളന്‍ നേതാവ്‌ മേധാപട്കറെ അനുകൂലിച്ചതിന്‌ ബി ജെ പിക്കാര്‍ അദ്ദേഹത്തിന്റെ സിനിമ ബഹിഷ്കരിക്കാന്‍ മുതിര്‍ന്നിരുന്നു. ഈ അനുഭവത്തില്‍ നിന്ന്‌ പാഠം ഉള്‍ക്കൊണ്ടാവണം കൊക്കൊകോളയുടെ പക്ഷത്ത്‌ നിന്ന്‌ കളിക്കുന്നതാണ്‌ ഉചിതം എന്ന്‌ അദ്ദേഹം തീരുമാനിച്ചത്‌. ആട്ടിന്‍കുട്ടിയ്ക്ക്‌ വേണ്ടി കരയുന്നത്‌ എളുപ്പമല്ല. ചെന്നായ്ക്കള്‍ക്കൊപ്പം നിന്നാല്‍ ഒരു പങ്ക്‌ തനിക്കും കിട്ടുമെന്ന ചിന്തയുമാകാം ഇതിന്‌ പിന്നില്‍. ഏതായാലും അദ്ദേഹം പരിശോധിച്ചറിഞ്ഞ ഗുണമേന്മ തന്നെ മാത്രമേ പിന്തുണയ്ക്കൂ എന്നുറപ്പാണ്‌.